കാബൂള്‍: പാകിസ്ഥാന് കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സൂചന. അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സിയുടെയാണ് കണ്ടെത്തല്‍. പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഐഎസ്ഐ പിന്തുണയോടെ, ഹഖാനി ഭീകരശൃംഖലയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി വ്യക്തമാക്കി.
90 ഓളം പേരാണ് കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഇന്ത്യന്‍ എംബസ്സിയ്ക്കും കാര്യമായ നാശനഷ്ടമുണ്ടായിരുന്നു. ഹഖാനി ശൃംഖല മുമ്പും ഇന്ത്യയെയും അമേരിക്കയെയും പിന്തുണയ്ക്കുന്ന അഫ്ഗാന് നയങ്ങൾക്കെതിരെ രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ മിഷനു മുന്നില്‍ ഹഖാനി ഭീകര ഗ്രൂപ്പ് നടത്തിയ സ്ഫോടനത്തില്‍ 58 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments