Latest NewsKeralaNews

പരസ്യ കശാപ്പ് : എട്ട് പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കണ്ണൂരിലെ പരസ്യ കശാപ്പു നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റി അടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബീഫ് നിരോധനത്തിനെതിരെ മാടിനെ പരസ്യമായി അറുത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് അറസ്റ്റ്. ഇവരുടെ കോണ്‍ഗ്രസ് അംഗത്വം നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബീഫ് നിരോധനത്തെ തുടര്‍ന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ത്തന്നെ വാര്‍ത്തയാകുകയും വലിയ പ്രതിഷേധത്തിന് ഇടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു.

വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളൂ എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button