അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് പകുതിയും വ്യാജമെന്ന് റിപ്പോർട്ട്.നിലവില്‍ 31 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിൽ ട്രംപിനുള്ളത്. എന്നാൽ 15 ലക്ഷത്തോളം അക്കൗണ്ടുകൾക്കും വ്യക്തിഗത വിവരങ്ങളോ പ്രൊഫൈൽ പിക്ച്ചറോ ഇല്ല. ഫോളോവേഴ്സിലെ പല അക്കൗണ്ടുകളും അടുത്തിടെ സൃഷ്ടിക്കപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. ഈ വിവരം അടുത്തിടെ പുറത്തു വന്ന ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.
ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റ സമയത്ത് ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ 20 ദശലക്ഷത്തില്‍ ആറ് ദശലക്ഷം അക്കൗണ്ടുകളും വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ യാഷര്‍ അലി കണ്ടെത്തിയിരുന്നു. ട്രംപിന്‍റെ ട്വിറ്റര്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ പകുതിയും വ്യാജമാണെന്ന ആരോപണം നടത്തിയിരിക്കുന്നത് ഹിലരി ക്ലിന്റനാണ്.
Post Your Comments