കണ്ണന്‍ താമരക്കുളം-ജയറാം ടീമിന്റെ ‘അച്ചായന്‍സ്’ മികച്ച ബോക്സോഫീസ് വിജയത്തോടെ മുന്നേറുമ്പോള്‍ ചിത്രത്തിലെ ജയറാം കഥാപാത്രത്തെക്കുറിച്ചാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ജയറാം കഥാപാത്രം നന്നേ രസിച്ചിരിക്കുകയാണ്. അച്ചായന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജയറാമിന് പ്രത്യക മിടുക്കുണ്ടെന്നാണ് പ്രേക്ഷക സംസാരം. റോയ് തോട്ടത്തില്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒട്ടനവധി അച്ചായന്‍ വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയ ജയറാമിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ഈ കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
റോയ് എന്ന കഥാപാത്രമായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കര’യിലും ജയറാം രസകരമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘അച്ചായന്‍സ്’ രണ്ടാഴ്ചയോടടുക്കുമ്പോള്‍ മികച്ച തിയേറ്റര്‍ കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. കണ്ണന്‍താമരക്കുളം-ജയറാം ടീമിന്റെ മൂന്നാമത് ചിത്രമായ അച്ചായന്‍സ് നിര്‍മ്മിച്ചിരിക്കുന്നത് സി.പദ്മകുമാറാണ്. ഉണ്ണി മുകുന്ദന്‍, അമലാ പോള്‍, പ്രകാശ് രാജ്, അനുസിത്താര, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Post Your Comments