Latest NewsNattuvartha

വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്‍ച്ചയുടെ റൈസ് ഫെസ്റ്റ്

പാലക്കാട്: വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്‍ച്ചയുടെ റൈസ് ഫെസ്റ്റ്. അട്ടപ്പാടി ബൊമ്മിയാംപടി വനവാസി ഊരിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റൈസ് ഫെസ്റ്റ് എന്ന പേരില്‍ അരി വിതരണം ചെയ്തത്.

കന്നുകാലി വില്‍പ്പന നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇടതു, വലത് സംഘടനകള്‍ ബീഫ് ഫെസ്റ്റ് ഉള്‍പ്പടെയുളള പ്രതിഷേധവുമായി മുന്നോട്ട് പോവുമ്പോഴാണ് യുവമോര്‍ച്ച റൈസ് ഫെസ്റ്റ് സംഘടിപ്പിച്ച് വ്യത്യസ്തരാവുന്നത്.

അട്ടപ്പാടി ബൊമ്മിയാംപടി വനവാസി ഊരിലായിരുന്നു ചടങ്ങ്. പരിപാടിയുടെ ഭാഗമായി ഊരു നിവാസികള്‍ക്ക് അരി വിതരണം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി പ്രകാശ് ബാബു റൈസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഇടതു, വലതു സംഘടനകള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പ്രകാശ് ബാബു ആരോപിച്ചു. കേരളത്തിലെ മുഴുവന്‍ വനവാസി കോളനികളിലും റൈസ് ഫെസ്റ്റ് നടത്താനാണ് യുവമോര്‍ച്ചയുടെ തീരുമാനം.
ബിനില്‍ കണ്ണൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button