
ലഖ്‌നൗ : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്ലിംങ്ങള്‍ അനുകൂലമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിന് സ്ഥലം നല്‍കുന്നതിന് നിരവധി മുസ്ലിം സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഏതുവിധത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടവേളക്ക് ശേഷം വീണ്ടും രാമക്ഷേത്രം വിഷയം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ ഇന്ന് സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന.
Post Your Comments