ദക്ഷിണേന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. 1980കളില്‍ സിനിമയിലെത്തി നായികാനായകന്‍മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായി വീണ്ടും ഒത്തുചേരുന്നു. സൂപ്പര്‍ താരങ്ങള്‍ ഇതാദ്യമായല്ല ഒന്നിക്കുന്നത്. സിനിമാ മേഖലയിലെ അവരുടെ സൗഹൃദം പുതുക്കാനും ആഘോഷിക്കുവാനുമായി അവര്‍ ഒത്തൊരുമിക്കാറുണ്ട്. 2009ലാണ് ഇവര്‍ ആദ്യമായി റീയൂണിയന്‍ സംഘടിപ്പിക്കുന്നത്. അന്ന് ഇതിന് ചുക്കാന്‍ പിടിച്ചത് ലിസിയും സുഹാസിനിയും മണിരത്‌നവുമായിരുന്നു. ഇത്തവണ ചൈനയിലാകും ഈ താരസംഗമം. ജൂണ്‍ ആദ്യവാരം തന്നെ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇതുവരെയും തീയതി നിശ്ചയിച്ചിട്ടില്ല.
മോഹന്‍ലാല്‍, രജനി കാന്ത്, കമല്‍ഹാസന്‍, നാഗാര്‍ജുന, കാര്‍ത്തിക്, വങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, മുകേഷ്, ശങ്കര്‍, പ്രതാപ് പോത്തന്‍, രേവതി, ശോഭന, രമ്യാകൃഷ്ണന്‍, അംബിക, ഖുശ്ബു, രാധിക, സുമലത, പൂര്‍ണിമ ഭാഗ്യരാജ്, രാധ നദിയ അംബരീഷ്, മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍ തുടങ്ങീ 32 അംഗങ്ങളടങ്ങിയ വലിയ താരനിരയാണ് ഒന്നിക്കാനൊരുങ്ങുന്നത്.
Post Your Comments