കോഴിക്കോട് : കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോള്‍ കിട്ടിയത് പെട്രോളും ഡീസലും. ഫയര്‍ഫോഴ്സെത്തി കോരിയെടുത്ത വെള്ളം തീ കാണിച്ചപ്പോള്‍ കത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം കലര്‍ന്നതാകാമെന്നാണ് നിഗമനം.
കിണറിന് സമീപത്ത് തന്നെ രണ്ടു പമ്പുകളും കുറച്ചകലേക്ക് മാറി കെഎസ്ആര്‍ടിസി പമ്പുമുണ്ട്. രണ്ടു പമ്പിലേക്കും ഇന്ധനം നല്‍കുന്നവരെ വിവരം അറിയിക്കുകയും ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് യുകെഎസ് റോഡ് മിസ്ബാ കോംപ്ളക്സിലെ കിണറ്റില്‍ നിന്നുമാണ് പെട്രോളും ഡീസലും കലര്‍ന്ന വെള്ളം കിട്ടിയത്.
അതേസമയം ജലനിരപ്പില്‍ നന്നായി താഴ്ത്തിയെടുത്ത വെള്ളത്തില്‍ ഇന്ധനത്തിന്റെ അംശം കുറവായിരുന്നു. എന്നാല്‍ ഇന്ധനത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. അതേസമയം തേകുന്നതിന് മുമ്പായി തീ കത്തിച്ചു നോക്കാതിരുന്നത് നന്നായി പോയെന്നായിരുന്നു വിദഗ്ദ്ധര്‍ പറഞ്ഞത്.
Post Your Comments