വികെ ബൈജു
മലപ്പുറം : പൂക്കോട്ടുംപാടം ശ്രീ വില്ല്വത് ശിവ ക്ഷേത്രം തകർത്ത സംഭവത്തിൽ സന്ദർശനം നടത്തി മുൻ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ക്ഷേത്രം തകർത്തതിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ പുറത്തുകൊണ്ടുവരണമെന്നു ആവശ്യപ്പെട്ടു നടത്തുന്ന നാമജപ സമരം മൂന്നാംനാൾ പിന്നിട്ടു.
ക്ഷേത്ര ഭരവാഹികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു പന്ന്യൻ രവീന്ദ്രൻ ശക്തമായ പിന്തുണ നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു കാര്യങ്ങൾ സംസാരിക്കുമെന്നും, വേണ്ട തുടർ നടപടികൾ കൈക്കൊള്ളാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments