
മുംബൈ: അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറുന്ന പദ്ധതിയുമായി റിസർവ് ബാങ്ക്. ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപെടാതെ തന്നെ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാനുള്ള പദ്ധതി നടപ്പിലാക്കാനാണ് റിസർവ് ബാങ്കിന്റെ നീക്കം. ഒരു ബാങ്കില്‍ നിന്നും മാറി മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ വീണ്ടും നടപടിക്രമങ്ങൾ ആവർത്തിക്കാതെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചായിരിക്കും ഈ പദ്ധതി.
എന്നാൽ അക്കൗണ്ട് നമ്പര്‍ നല്കുന്ന രീതി പുനര്‍ നിര്‍ണയിക്കേണ്ടി വരും എന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ വിവിധ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന രീതി വ്യത്യസ്തമാണെന്നതും ഈ സേവനത്തിന് തടസ്സമാകാനാണ് സാധ്യത.
Post Your Comments