NewsIndia

ഫാദർ ടോം ഉഴുന്നാലിന്റെ മോചനം; ശ്രമങ്ങൾ തുടരുന്നതായി സുഷമ സ്വരാജ്

ന്യൂഡൽഹി: യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ടോം ഉഴുന്നാലിന്റെ ബന്ധുക്കൾ ഗവർണറെ കണ്ടിരുന്നു. തുടർന്ന് ഗവർണർ ജസ്‌റ്റിസ് പി.സദാശിവം അയച്ച ട്വിറ്റർ സന്ദേശത്തിന് നൽകിയ മറുപടിയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാദർ ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ട് പോയത്. ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവെച്ച് കൊന്നതിന് ശേഷമാണ് ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button