ബംഗളുരു: പാകിസ്ഥാനി സ്വദേശികളെ അനധികൃതമായി താമസിപ്പിച്ചതിനും ഇന്ത്യയിലെ ആധാർകാർഡ് സംഘടിപ്പിക്കാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ കേസും സസ്‌പെൻഷനും. ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഒാഫിസര്‍ ഡോ. സി.എസ്. നാഗലക്ഷ്മമ്മയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇവർ ബംഗളൂരുവില്‍ താമസിച്ചിരുന്ന ഒൻപതു മാസത്തിനിടെ പാകിസ്താനിലെ ചിലരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജൻസി പറഞ്ഞു.മലയാളിയും പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയുമായ മുഹമ്മദ് ഷിഹാബ് (30) ഉൾപ്പെടെ മൂന്നു പാകിസ്ഥാൻ സ്വദേശികളും ആധാർ എടുക്കാൻ സഹായിച്ച ഡോക്ടറും ആണ് കേസിൽ അകപ്പെട്ടത്.
Post Your Comments