
മുംബൈ : ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നതും പതിവായി ആസ്വദിക്കുന്നതും പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണെന്നാണ് ഗൂഗിൾ സേർച്ചിങ് ഡേറ്റ കാണിക്കുന്നത്. ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഹോട്ട്ഷോട്ടിന് സമാനമായ നിരവധി അശ്ലീല വിഡിയോ വിതരണക്കാർ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ഹോട്ട്ഷോട്ട് വെബ് സീരീസ് കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. ഇത്തരം വിഡിയോകളുടെ പരസ്യങ്ങൾ യുട്യൂബിലും ഫെയ്സ്ബുക്കിലും വ്യാപകമാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരം അശ്ലീല വിഡിയോകൾ വ്യാപകമായി തിരയുന്നതും ആസ്വദിക്കുന്നതുമെന്ന് ഗൂഗിൾ സേർച്ചിങ് ഡേറ്റകൾ പറയുന്നത്.
അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നേരത്തെ തന്നെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.
Post Your Comments