NewsInternational

വന്യമൃഗങ്ങളെ സ്നേഹിച്ചവളുടെ ജീവൻ കടുവ കവർന്നെടുത്തു; സഹപ്രവർത്തകർക്ക് ഞെട്ടലായി യുവതിയുടെ മരണം

ലണ്ടന്‍: വന്യമൃഗങ്ങളെ സ്‌നേഹിച്ച് അവയ്‌ക്കൊപ്പം ജീവിക്കാന്‍ കൊതിച്ച ഹാമര്‍ടണ്‍ മൃഗശാലയിലെ ജീവനക്കാരിയെ കടുവ കടിച്ചുകൊന്നു. സഹപ്രവര്‍ത്തകനെ കടുവ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് 33 കാരിയായ റോസ കിങ് കൂട്ടിലേക്ക് ഓടിക്കയറിയത്. എന്നാല്‍ അപ്രതീക്ഷിതമായി റോസയ്ക്ക് നേരെ കടുവ തിരിയുകയായിരുന്നു. കടുവയില്‍ നിന്ന് റോസയെ രക്ഷിക്കാനായി സഹപ്രവര്‍ത്തകര്‍ കൈയ്യില്‍ കിട്ടിയതെല്ലാം കടുവയ്ക്ക് നേരെ എറിഞ്ഞെങ്കിലും അത് കടുവയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്‌തത്‌. പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുമ്പോഴേക്കും റോസ മരിച്ചിരുന്നു.

വന്യമൃഗങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന റോസ അവയുമായി അടുത്തിടപഴകുന്നതിന് വേണ്ടിയാണ് മൃഗശാലയിലെ ജോലി ഏറ്റെടുത്തത്. വിറ്റ്ഷയറിലെ ചിപ്പെന്‍ഹാം സ്വദേശിയാണിവർ. മൃഗപരിചരണത്തില്‍ വിറ്റ്ഷയര്‍ കോളജില്‍ നിന്ന് ഡിപ്ലോമ എടുത്തശേഷമാണ് മൃഗശാലയിൽ ജോലിയ്ക്ക് കേറിയത്. സംഭവത്തെ തുടര്‍ന്ന് ഹാമര്‍ടണ്‍ മൃഗശാല അടച്ചിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button