വിഎല്‍സി പ്ലെയർ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. വിഎല്‍സിയിലൂടെ നിങ്ങളുടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ക്ക് എളുപ്പം കടക്കാനാകുമെന്ന് ചെക്ക് പോയന്‍റ് എന്ന ഇന്‍റര്‍നെറ്റ് സുരക്ഷാ സംഘം മുന്നറിയിപ്പ് നൽകുന്നു. വിഎല്‍സി മാത്രമല്ല മറ്റു പ്ലെയേറുകളിലും ഇത് സാധ്യമാകുമെന്നും ഇവർ പറയുന്നു.
പ്ലെയറുകളിലെ സബ് ടൈറ്റിലുകളിലൂടെയാണ് ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണിലേക്ക് കടക്കുക. ഫോണുകൾ കൂടാതെ കമ്പ്യൂട്ടർ, സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലെ പ്ലെയറുകളില്‍ ഉപയോഗിക്കുന്ന സബ് ടൈറ്റിലുകള്‍ വഴിയും ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം എന്നും ചെക്ക് പോയിന്റ് വിദഗ്ദ്ധർ പറയുന്നു.
25ലധികം സബ്ടൈറ്റിൽ ഫോര്‍മാറ്റുകളാണ് ഇപ്പോൾ ലഭ്യമായികൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് തങ്ങളുടെ പുതിയ പതിപ്പ് മീഡിയ പ്ലെയറുകള്‍ ഇപ്പോൾ പുറത്തിറക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ എളുപ്പമാകുന്നു എന്നും ചെക്ക് പൊയന്‍റ് ചൂണ്ടി കാട്ടി.
Post Your Comments