പാലക്കാട്: അര്‍ണബ് ഗോസ്വാമിക്ക് കിടിലം മറുപടി നല്കിയ രാജേഷ് എംപിക്ക് പിന്തുണ നല്കി വിടി ബല്‍റാം എംഎല്‍എ. രണ്ട് വശങ്ങളിലിരിക്കുന്നവരാണ് വിടി ബല്‍റാമും രജേഷും. എന്നാല്‍ അര്‍ണബിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമാണ്.
മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എംബി രാജേഷ് എംപിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. മാത്രമല്ല ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും ബല്‍റാം പറയുന്നു. അര്‍ണബ് ഗോസ്വാമിയെ കൗസ്വാമിയെന്നാണ് ബല്‍റാം വിശേഷിപ്പിച്ചത്. കൂടാതെ ഇന്നത്തെ എറണാകുളത്തെ മുസ്ലിം ഏകോപന സമിതി ഹര്‍ത്താല്‍ ശുദ്ധ അസംബന്ധമാണെന്ന നിലപാടും ബല്‍റാം വ്യക്തമാക്കുന്നു.
കോടതി വിധി, അതെത്ര തെറ്റാണെങ്കിലും, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടതെന്നും ബല്‍റാം പറയുന്നു. ഇന്നലെയാണ് എംബി രാജേഷ് റിപ്പബ്ലിക് ടിവിയിലെ അവതാരകന് അര്‍ണബ് ഗോസ്വാമിക്ക് തുറന്ന കത്തെഴുതിയത്. റിപ്പബ്ലിക് ടിവിയിലെ ഒരു ചര്‍ച്ചയില്‍ സംവദിക്കാന്‍ അവസരം നല്കാത്തതുമുതല്, അര്‍ണബ് ഗോസ്വാമിയുടെ രാഷ്ട്രീയവും അജ്ഞതയും പരിശോധിക്കണമെന്നും രാജേഷ് തുറന്നകത്തില് പറയുന്നു.
Post Your Comments