ഹൈദരാബാദ്: ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ യെസ് ഉത്തരത്തിന് വേണ്ടി കെട്ടിടത്തിന് മുകളിൽ കയറിയ എഞ്ചിനിയർക്ക് സംഭവിച്ചത് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. വാറങ്കൽ ജില്ലയിലെ കുക്കട്പള്ളി സ്വദേശിയും മധാപൂർ സോഫ്റ്റ് വെയർ കമ്പനിയിലെ എഞ്ചിനീയറുമായ ജഗദീഷ് (27) ആണ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം യുവതിയുടെ അപ്പാർട്ട്മെന്റിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മിയാപൂർ സ്വദേശിനിയായ 24 കാരിയെ ജഗദീഷിന് ഇഷ്ടമായിരുന്നു. ആ ഇഷ്ടം പല തവണ പെൺകുട്ടിയോട് പറഞ്ഞിരുന്നെങ്കിലും യുവതിയിൽ നിന്ന് ഒരു അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്നാണ് യുവാവ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
സിനിമയിൽ നായിക യെസ് പറഞ്ഞ് ഓടി വരുന്നുണ്ടെങ്കിലും ഇവിടെ അങ്ങനെ സംഭവിച്ചില്ല. സംഭവമറിഞ്ഞ യുവതി ഉടൻ തന്നെ കാവൽക്കാരനെ വിവരമറിയിക്കുകയും കാവൽക്കാരൻ ഇയാളെ പിടിക്കാനായി മുകളിലേക്ക് പോകുമ്പോഴേക്കും കാൽ വഴുതി യുവാവ് താഴെ വീഴുകയുമായിരുന്നു. ജഗദീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
Post Your Comments