KeralaLatest NewsNews

കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു

കൊച്ചി: കൊച്ചിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെനെ പൂട്ടിയിട്ടു. സ്വര്‍ണ പണയ സ്ഥാപനമായ എളമക്കര മണപ്പുറം ഫിനാന്‍സിലാണ് സംഭവം. ഇന്നലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം ജീവനക്കാര്‍ പോവുകയായിരുന്നു.

ഇന്നലെ വൈകുന്നേരം പൂട്ടിയിട്ട ശേഷം പോയ ജീവനക്കാര്‍ അടുത്ത ദിവസം രാവിലെ എത്തിച്ചേരുമ്പോള്‍ തുറന്നുവിടുമെന്നാണ് അറിയിച്ചിരുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. രാവിലെ പത്രമിടാനെത്തിയ ആള്‍ ആണ് സ്ഥാപനത്തിനുള്ളില്‍ സെക്യൂരിറ്റിയെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ ജീവനക്കാരുടെ കൈയ്യിലാണ് താക്കോല്‍ ഉള്ളത്. അതിനാല്‍ പോലീസ് ഇടപെട്ട് എത്രയും വേഗം ജീവനക്കാരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അവധി ദിനത്തിലും ഇതുപോലെ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിടലാണ് പതിവെന്ന് സമീപവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button