ജയ്പൂര്‍ : വെടിവയ്പ് പരിശീലിക്കുന്നതിനിടെ ആറ് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കിഷന്‍ഗഡ് ഫയറിംഗ് റേഞ്ചില്‍ ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. 2012ലാണ് കിഷന്‍ഗഡിലെ ഫയറിംഗ് പരിശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഈ വര്‍ഷം മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിയുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്.
വെടിവയ്പ് പരിശീലിക്കുന്നതിനിടെ 51 എം.എം മോര്‍ട്ടാര്‍ ഷെല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷെല്ലുകള്‍ ശരീരത്ത് തറച്ചാണ് ജവാന്മാര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് നാലുപേരെ ക്യാമ്പിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
Post Your Comments