KeralaNewsInternational

സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

 

തൃക്കരിപ്പൂര്‍:  കഴിഞ്ഞ മേയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേരില്‍പ്പെട്ട ഒരാൾ സിറിയയിലെ ഐ.എസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കാരോളം സ്വദേശിയായ 23കാരനാണ് സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.

ഇയാൾ കഴിഞ്ഞ വര്ഷം മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണെന്നായിരുന്നു ആദ്യം ലഭിച്ച വിവരങ്ങൾ. എന്നാൽ എൻ ഐ എ ഇത് നിഷേധിച്ചിരുന്നു.കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍നിന്ന്​ മലയാളിയായ അബ്​ദുല്‍ റാഷിദ് അയച്ച സന്ദേശത്തില്‍ കാരോളം സ്വദേശിയായ ഈ യുവാവ് സിറിയയിൽ എത്തിയതായി സൂചിപ്പിച്ചിരുന്നു.

മുംബൈ പോലീസ് ഇയാളുടെ പാസ്സ്‌പോർട്ട് പിടിച്ചു വെച്ചിരുന്നതിനാൽ വ്യാജ പാസ്സ്പോർട്ടിലാണ് ഇയാൾ സിറിയയിലേക്ക് കടന്നത്. റാഷിദ് അഡ്മിനായ മെസേജ് ടു കേരള എന്ന വാട്​സ്​ ആപ്​ ഗ്രൂപ്പിലാണ്​ വിവരമെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button