
ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് കോപ്പിയാണെ ആരോപണവുമായി അശ്വതി തിരുനാള്‍ രംഗത്തെത്തിയിരുന്നു. കുങ്കുമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് മണിചിത്രത്താഴെന്ന് അശ്വതി തിരുനാള്‍ വാദിക്കുന്നു.
വിജന വീഥി എന്ന നോവല്‍ വായിക്കാതെ ഇത്തരമൊരു ആരോപണത്തിനു എങ്ങനെ മറുപടി നല്‍കുമെന്നാണ് ചിത്രത്തിന്‍റെ രചയിതാവായ മധു മുട്ടത്തിന്‍റെ ചോദ്യം. ഈ രീതിയില്‍ ആര്‍ക്ക് വേണമെങ്കിലും അവകാശവാദം ഉന്നയിക്കാമെന്നും നോവല്‍ വായിച്ചവര്‍ മറുപടി പറയട്ടെയെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മധു മുട്ടം വ്യക്തമാക്കി
Post Your Comments