KeralaLatest News

ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍

എറണാകുളം: കോടതി ഉത്തരവിന്റെ പേരില്‍ എറണാകുളത്ത് ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ നേതാക്കളുടെ പ്രവര്‍ത്തനം വേറിട്ടതായി.

മതപരിവര്‍ത്തനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ജില്ലയില്‍ മുസ്ലിം ഏകോപന സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അനാവശ്യ ഹര്‍ത്താലിനെതിരെ ജില്ലയിലുടനീളം പ്രതിഷേധം ശക്തമായിരുന്നു. പൊതു നിരത്തിലിറങ്ങിയ പലരെയും ഹര്‍ത്താലനുകൂലികള്‍ ഭീഷണിപ്പെടുത്തി. പലയിടത്തും കടകള്‍ ബലമായി അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

ഇതിനിടയിലാണ് ഹര്‍ത്താലനുകൂലികളുടെ ക്രൂരതയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍ ഒരകൂട്ടം പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വാഹനസൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തി.

അനാവശ്യസമരത്തിനെതിരെ പ്രതികരിച്ചുകൊണ്ട് കടകള്‍ തുറന്നവ്യാപാരികളെ കണ്ട് പിന്തുണയറിയിച്ചനേതാക്കനേതാക്കള്‍ ഹര്‍ത്താലില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളൊരുക്കി വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button