കൊച്ചി: ഹാദിയ കേസില്‍ പ്രതിഷേധം സംഘടിപ്പിച്ച മുസ്ലിം സംഘടനകൾ ഹാദിയയുടെയും ജഡ്ജിമാരുടെയും വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പറഞ്ഞു.കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഇസ്ലാം മതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.ആതിരയേയും അഖിലയേയും ഇസ്‌ളാമിലേക്ക് മതംമാറ്റിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക പങ്കുണ്ടെന്നു കോടതി കണ്ടെത്തുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ വിപി നസറുദ്ദീന്‍ എളമരം ആണ് പ്രതിഷേധത്തിനിടെ ഇവരുടെ വീടുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. അനുവാദമില്ലാതെ ജാഥ നടത്തല്‍, പോലീസിനെ ആക്രമിക്കല്‍ എന്നീ വകുപ്പുകൾ പ്രകാരം പ്രതിഷേധക്കാർക്കെതിരെയും നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments