ഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുല്‍ഗാന്ധി, എകെ ആന്‍ണി തുടങ്ങിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും, എ കെ ആന്‍ണിയുടെയും നിലപാടുകളില്‍ ശക്തമായ വിജോയിപ്പ് രേഖപ്പെടുത്തിയാണ് സി ആര്‍ മഹേഷ് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുന്നതായും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ നല്ല ഉദ്ദേശ്യത്തോടെയാണ് അന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്നും ഇതിനെ ചിലര്‍ വളച്ചൊടിക്കുകായിരുന്നുവെന്നും മഹേഷ് രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് മഹേഷിന്റെ മടങ്ങിവരവ് സംബന്ധിച്ച് രാഹുല്‍ഗാന്ധി തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. താന്‍ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചെത്തണമെന്ന് രാഹുല്‍ഹുല്‍ഗാനിധി ആവശ്യപ്പെട്ടതായി സി ആർ മഹേഷ് വ്യക്തമാക്കി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെങ്കില്‍ സ്ഥാനം ഒഴിയണമെന്നും എ കെ ആന്റണി നിശബ്ദനാകാതെ കാര്യങ്ങള്‍ തുറന്നുപറയണം എന്നുമായിരുന്നു സി ആര്‍ മഹേഷ് മുന്‍പ് പറഞ്ഞ വിമര്‍ശനങ്ങള്‍.
Post Your Comments