
തിരുവനന്തപുരം: ഇന്നത്തെ എറണാകുളം ഹർത്താലിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ.ഹാദിയ മതം മാറ്റ കേസിന്റെ അടിസ്ഥാനത്തിൽ നിക്കാഹ് അസ്ഥിരപ്പെടുത്തി കൊണ്ട് വിധി കല്പിച്ച കോടതി SDPI, പോപ്പുലർ ഫ്രണ്ട് പോലുളള തീവ്രവാദ സംഘടനകളാണ് മതംമാറ്റത്തിനു പിന്നിലെന്ന് നിരീക്ഷിക്കുകയും ജസ്റ്റിസ് ശങ്കരൻ്റെ പഴയ ലൗജിഹാദ് വിധിയും പരാമർശിക്കുകയും ചെയ്തു.
കെ.സുരേന്ദ്രമോഹൻ, ഏബ്രഹാം മാത്യു എന്നീ ജഡ്ജിമാരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് എറണാകുളം ജില്ലയിൽ ജസ്റ്റിസ് സുരേന്ദ്ര മോഹനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുസ്ളീം ഏകോപന സമിതിയുടെ ഹർത്താൽ. എന്നാൽ സുരേന്ദ്ര മോഹനും ക്രിസ്ത്യാനിയാണെന്നും എബ്രഹാം മാത്യുവിനെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും പരിഹസിച്ചാണ് അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്:
പോസ്റ്റിന്റെ പൂർണ്ണ രൂപം:നമ്മുടെ ദേശീയ ആഘോഷം ഓണമല്ല, പെരുന്നാളുമല്ല; ഹർത്താലാണ്. കുടിൽ തൊട്ടു കുടുംബ കോടതി വരെ, ജാതി മത പാർട്ടി ഭേദമന്യേ എല്ലാ മലയാളികളും ഹർത്താൽ ആഘോഷിക്കുന്നു. ആർക്കും എപ്പോഴും എന്തു കാരണം പറഞ്ഞും ഹർത്താൽ പ്രഖ്യാപിക്കാം. ഒരു കാരണവുമില്ലാതെയും ഹർത്താൽ നടത്തി വിജയിപ്പിക്കാം.മേയ് 30 ചൊവ്വാഴ്ച എറണാകുളം ജില്ലാ ഹർത്താലാണ്. മുസ്ലിം ഏകോപന സമിതിയാണ് ആഹ്വാനം നൽകിയിട്ടുളളത്.
ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ച് പിണറായിപ്പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞതാണ് ഹർത്താലിനു കാരണം. ഹാദിയ കേസിലെ വിധിയാണ് മാർച്ചിനു നിദാനം.പ്രായപൂർത്തിയായ പെൺകുട്ടി സ്വമനസ്സാലെ ഇസ്ലാമിലേക്കു മതംമാറിയത് അംഗീകരിക്കാതെയും നിക്കാഹ് അസ്ഥിരപ്പെടുത്തിയും കൊണ്ട് വിധി കല്പിച്ച കോടതി SDPI, പോപ്പുലർ ഫ്രണ്ട് പോലുളള തീവ്രവാദ സംഘടനകളാണ് മതംമാറ്റത്തിനു പിന്നിലെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് ശങ്കരൻ്റെ പഴയ ലൗജിഹാദ് വിധിയും പരാമർശിച്ചു.
കെ.സുരേന്ദ്രമോഹൻ, ഏബ്രഹാം മാത്യു എന്നീ ജഡ്ജിമാരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ അതിക്രമം ചെയ്തത്.ജസ്റ്റിസ് സുരേന്ദ്രമോഹനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ സംസ്ഥാനത്തു പലേടത്തും പ്രകടനം നടത്തിയിരുന്നു. ക്രിസ്ത്യാനിയെന്ന പരിഗണന വെച്ചാകും ഏബ്രഹാം മാത്യുവിന് ഇളവുകൊടുത്തതെന്നു തോന്നുന്നു.
തമാശയെന്തെന്നാൽ, സുരേന്ദ്രമോഹനും ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ അപ്പൻ കെ.വി.കുര്യാക്കോസ് എറണാകുളത്തെ എണ്ണപ്പെട്ട വക്കീലായിരുന്നു.ക്രിസ്ത്യൻ ബ്രദേഴ്സിൻ്റെ ശ്രദ്ധയ്ക്ക്: മക്കൾക്കു പേരിടുമ്പോൾ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത്. കുറഞ്ഞ പക്ഷം ഇംപീച്ച്മെൻ്റിൽ നിന്നെങ്കിലും അവരെ അത് കരകയറ്റും
Post Your Comments