റാംപൂർ: വിവാദ പ്രസ്താവനായുമായി മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ വീണ്ടും രംഗത്ത്. സ്ത്രീപീഡനം പോലുള്ളകാര്യങ്ങൾ തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അംസഖാൻ പറഞ്ഞു. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ രണ്ട് പെൺകുട്ടികളെ 14 യുവാക്കൾ ചേർന്ന് ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അസംഖാന്റെ പരാമർശം.
2015ൽ മൊബൈൽ ഫോണുകളാണ് സ്ത്രീ പീഡനങ്ങൾ വർദ്ധിക്കാനുള്ള കാരണമമെന്ന് അസംഖാൻ പറഞ്ഞതും വിവാദമായിരുന്നു. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ബുലാന്ദ്ശഹറിൽ 14കാരിയും അമ്മയും പീഡനത്തിനിരയായ സംഭവം രാഷ്ട്രീയ ഗൂഡാലോചനയാണെന്നായിരുന്നു അസംഖാന്റെ അഭിപ്രായം.
സ്ത്രീകൾ വീടിനുള്ളിൽ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് പെൺകുട്ടികൾ ഒഴിവാക്കണം. ജനങ്ങൾ ഇക്കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും അസംഖാൻ പറയുന്നു. നേരത്തേയും വിവാദ പ്രസ്‌താവനയുമായി അസംഖാൻ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments