പാലക്കാട്: വിടി ബല്‍റാം എംഎൽഎയുടെ ഫണ്ടിൽ നിന്നും പണം ചിലവഴിച്ച് പട്ടിത്തറ ഗവ. എല്‍പി സ്കൂള്‍ പുതുക്കി പണിതതിൽ വൻ ക്രമക്കേട് എന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം ഹാബിറ്റാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടത്തിലാണ് നിർമാണ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്. അടിത്തറ നിലനിര്‍ത്തിക്കൊണ്ട് അത്യാധുനിക രീതിയിൽ 75 ലക്ഷം രൂപ ചിലവഴിച്ചായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഹൈടെക് സ്കൂളിലെ ക്ലാസ് മുറികള്‍ ചോര്ന്നൊലിക്കുകയുണ്ടായി. കൂടാതെ കക്ലാസ്സ് മുറികളിലൊന്നും ജനാലകളും സ്ഥാപിച്ചിട്ടില്ല.
ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ കടന്നു കൂടിയതില്‍ അഴിമതിയുണ്ടെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനാണ് തീരുമാനം. പ്രശ്നങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതാനിരിക്കുകയാണ് രക്ഷിതാക്കൾ. അതേസമയം, ആസ്തി വികസന ഫണ്ടില്‍ പണം ലഭ്യമാവാത്തത് മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതെന്നാണ് വി.ടി ബൽറാം എംഎൽഎ വ്യക്തമാക്കുന്നത്.
Post Your Comments