Latest NewsKeralaNews

ജനനേന്ദ്രിയം മുറിച്ച സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാവും സഹോദരനും

 

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു. പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.വനിതാകമ്മീഷനിൽ യുവതിയുടെ മാതാവ് പരാതിയും നൽകി. യുവതിയോട് പ്രണയത്തിൽ നിന്ന് മാറാൻ സ്വാമി ആവശ്യപ്പെടുകയായിരുന്നു. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പറഞ്ഞതോടെ യുവതിക്ക്‌ സ്വാമിയോട് വിരോധമുണ്ടായി.എന്നാൽ യുവതി സ്വാമിയെ സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് മാതാവും സഹോദരനും പറയുന്നു.

പ്രണയത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി സ്വാമിയോട് എതിർത്തു സംസാരിച്ചിരുന്നു. എന്നാൽ പെൺകുട്ടി സ്വാമിയെ ഫോൺ ചെയ്തു സംഭവത്തിൽ ക്ഷമ ചോദിക്കുകയായിരുന്നു.തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാ മി െലെംഗികമായി ഉപദ്രവിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ പത്തുമണി മുതൽ ആറര വരെ യുവതി കാമുകനൊപ്പമാണ് ചിലവഴിച്ചത്.

കാമുകൻ തങ്ങളോട് ആറര ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ട്.കൂടാതെ ഭൂമി വാങ്ങുന്നതിനായി ഒന്‍പത് ലക്ഷവും നല്‍കി. പകൽ നടത്തിയ പദ്ധതിപ്രകാരമായിരിക്കാം പെൺകുട്ടി ഹാളിൽ കിടന്നിരുന്ന സ്വാമിയെ ഇപ്രകാരം ചെയ്തതെന്നാണ് അമ്മയും സഹോദരനും പറയുന്നത്. താൻ അകത്തെ മുറിയിലേക്ക് പോയപ്പോളാണ് പെൺകുട്ടി ഇത് ചെയ്തത്. ബഹളം കേട്ട് വന്നപ്പോൾ സ്വാമി രക്തത്തിൽ കുളിച്ചുകിടക്കുന്നതും പെൺകുട്ടി പുറത്തേക്കു ഓടുന്നതും കണ്ടു. പിന്നീട് ഉയർന്ന ഒരു പോലീസ് അധികാരിയുടെ വീട്ടിലാണ് മകൾ ഓടി കയറിയത്.

സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ തങ്ങളോട് മകളെ സ്വാമി ബലാത്സംഗം ചെയ്തതായും 40 ലക്ഷം രൂപ സ്വാമി വാങ്ങിയതായും മൊഴി നൽകണമെന്ന് നിര്ബന്ധിച്ചതായി ഇവർ പറയുന്നു.മകളുടെ മുറിയിലോ വീട്ടിന്‍റെ മറ്റേതിങ്കിലും ഭാഗത്തോ സ്വാമി പോയിട്ടില്ലെന്നും സ്വാമിക്ക് അത്തരത്തിലൊരു ബന്ധം ഇതുവരെ ആരുമായും  ഉണ്ടായിട്ടില്ലെന്നും മകളുടെ കാമുകനും ഇതിൽ പങ്കുണ്ടെന്നും ‘അമ്മ സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനിലും നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button