സാധാരണ ഗതിയിൽ ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് പിച്ച് വയ്ക്കാൻ തുടങ്ങുന്നത്. എന്നാലിപ്പോൾ നമ്മുടെ പ്രതീക്ഷകളെ എല്ലാം തെറ്റിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ജനിച്ചയുടനെ നടന്നു തുടങ്ങിയ അത്ഭുത ശിശുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ജനിച്ച നിമിഷം തന്നെ നഴ്സിന്റെ കൈകളില്‍ പിടിച്ചു കിടന്നുകൊണ്ടാണ് കുഞ്ഞ് നടന്ന് തുടങ്ങിയത്.
മെയ് 26 ന് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 50 മില്യണിലധികം കാഴ്ചക്കാരാണുള്ളത്. ഒരു മില്യണിലധികം ആളുകള്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ബ്രസീലില്‍ നിന്നുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞുങ്ങള്‍ ജനിച്ച് 12 മാസങ്ങള്‍ക്കു മാത്രമാണ് പിച്ചവെച്ചു തുടങ്ങുന്നത്. എന്നിരിക്കെ ഇത് അത്ഭുത ശിശുവെന്ന വിളിപ്പേര് പിഞ്ചു കുഞ്ഞ് നേടിക്കഴിഞ്ഞു. കുട്ടി ആരാണെന്നോ എവിടെ നിന്നാണ് വിഡിയോ ചിത്രീകരിച്ചതെന്നോ എന്നതിനെക്കുറിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments