കുവൈറ്റ്: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് പുനഃപരിശോധിക്കാൻ നിര്‍ദേശം. രാജ്യത്ത് രൂക്ഷമായി തുടരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിശ്ചയിക്കപ്പെട്ട പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിലാdണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വ്യത്യസ്ത കമ്പനികളുടെ ബസുകള്‍ ഒരേസമയം ഓടുന്നത് റോഡിലെ തിരക്ക് വർധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്ന് വിലയിരുത്തലിനെ തുടർന്ന് നിലവിലെ ബസ് സര്‍വിസുകള്‍ക്ക് പകരം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്കിടയില്‍ ഏകീകരണം വരുത്തണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ഓഫിസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്നും വ്യക്തമാക്കിയിട്ടുള്ളതായി സമിതി അംഗം എം.പി. ഖലീല്‍ അല്‍ സാലിഹ് പറഞ്ഞു.
Post Your Comments