
അരുണാചൽ പ്രദേശ് : ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിനെതിരെ എതിർപ്പുമായി ചൈന രംഗത്ത്. അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിൽ പാലം നിർമ്മിച്ചതാണ് എതിർപ്പുമായി ചൈന രംഗത്ത് എത്താൻ കാരണം. അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ സംബന്ധിക്കുന്ന തർക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
അതേസമയം ചൈനയുടെ വാദങ്ങളെ തള്ളിക്കളഞ്ഞ ഇന്ത്യ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് വ്യക്തമാക്കി. ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിർമ്മിച്ച ധോല- സദിയ പാലത്തിന് 60 ടൺ ഭാരമുള്ള യുദ്ധടാങ്കുകൾ വരെ വഹിക്കാൻ കഴിയും.
Post Your Comments