തിരുവനന്തപുരം : ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലായ് 28ന് ശശീന്ദ്രൻ കോടതിയിൽ നേരിട്ട് ഹാജരാവണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ, ലൈംഗിക പീഡനം തടയുന്ന വകുപ്പായ 354(എ), 354(ബി), സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പു കൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. 354(എ) വകുപ്പ് പ്രകാരം കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാം.
അതേസമയം, കേസെടുത്തത് സ്വാഭാവികമാണെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. കേസെടുക്കുന്പോൾ നിയമനടപടികൾ ഉണ്ടാവും. അതിനാൽ കോടതിയിൽ ഹാജരാവേണ്ടി വരുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
Post Your Comments