NewsIndiaInternational

ശ്രീലങ്കയിൽ മഴ കനക്കുന്നു: മരണം 120 കവിഞ്ഞു ഇന്ത്യ രക്ഷാപ്രവർത്തനത്തിന് മുന്നിൽ

 

കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാണാതായവരുടെ എണ്ണം 200 നു മുകളിലായി. മരണം 120 കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേന കപ്പലുകള്‍ വിട്ടു നല്‍കി. ഇന്ത്യൻ ഡോക്ടർമാരും ആഹാരം വസ്ത്രം വെള്ളം ഇവ അടങ്ങിയതുമായ കപ്പൽ ശ്രീലങ്കയിലെത്തി.

കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം മഴ ഇനിയും കനക്കുമെന്നാണ് റിപ്പോർട്ട്.14 ജില്ലകളിലെ അഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് വിവരങ്ങൾ. 12,000ല്‍ അധികം പേരെ വിവിധ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇതിനിടെ രക്ഷാപ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്ററിൽ നിന്ന് വീണു ശ്രീലങ്കൻ സൈനീക ഉദ്യോഗസ്ഥൻ മരണമടഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാവിക സേനയുടെ ഐ എന്‍ എസ് ശര്‍ദുല്‍, ഐ എന്‍ എസ് ജലാശ്വ തുടങ്ങിയ കപ്പലുകളും ശ്രീലങ്കയിലേക്ക് തിരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും മറ്റും ശ്രീലങ്ക അഭ്യർത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button