
കണ്ണൂര്‍: കേരളത്തിലെ പ്രകൃതിരമണീയമെന്ന് വിശേഷിപ്പിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതി സ്വമേധയാ ഉണ്ടാക്കിയതല്ലെന്ന് മന്ത്രി എം.എം.മണി. കെ എസ് ഇ ബിയുടെ തന്നെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ഉണ്ടായതാണെന്നും ഉള്ള സത്യം പരിസ്ഥിതി വാദികള്‍ മറച്ചു വെച്ച് വിവാദം ഉണ്ടാക്കുകയാണെന്നു മന്ത്രി പറഞ്ഞു.
പദ്ധതിയുടെ കാര്യം പറഞ്ഞാല്‍ തന്നെ ആകെ വഷളാണെന്നും, എല്‍ ഡി എഫിനകത്ത് തന്നെ തര്‍ക്കം വരുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ ചര്‍ച്ചയും വിവാദവും വരുന്നത് നല്ലതാണെന്നും എം എം മണി പറഞ്ഞു.
Post Your Comments