കൊല്ലം: കൊല്ലത്ത് ദേശീയപാതയിൽ തട്ടാമല മുസ്‌ലിം ജമാ അത്ത് പള്ളിക്കു സമീപം ടൂറിസ്‌റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 25 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ കെ.എസ്.ആർ.ടി.സി ബസിലന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇന്നു രാവിലെ 5.45ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരില്‍ കൂടുതലും കെ എസ് ആര്‍ ടിസി ബസിലെ യാത്രക്കാരാണ്. ടൂറിസ്റ്റ് ബസില്‍ ആളുകള്‍ കുറവായിരുന്നു. ടൂറിസ്റ്റ് ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
ഇടിയുടെ ആഘാതത്തിൽ ടൂറിസ്‌റ്റ് ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ടൂറിസ്‌റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ ഇരുകാലുകളും ഓടിഞ്ഞു. അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒന്നരമണിക്കോറോളം ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.
Post Your Comments