മലപ്പുറം: മലപ്പുറം, പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിന്റെ പിൻവശം വഴി ഓടെടുത്തു അതിക്രമിച്ചു കേറി, ഭഗവാൻ ശിവന്റെയും, ദേവിയുടെയും, വിഷ്ണുവിന്റെയും, വേട്ടക്കൊരുമകന്റെയും ശ്രീകോവിലുകൾ തകർത്തു.
വിഗ്രഹങ്ങൾ ചവിട്ടി തകർത്തു പുറത്തേക്കിട്ടു, ശിവന്റെ വിഗ്രഹം നടുവേ പിളർന്നു, വിഷ്ണു വിഗ്രഹം പൊട്ടിതകർന്നു, ദേവിയുടെയും, വേട്ടക്കൊരുമകന്റെയും ശ്രീകോവിൽ അലങ്കോലമാക്കി, വിഗ്രഹങ്ങൾ ചവിട്ടി താഴെയിട്ടു. സപ്താഹം നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിൽ നടന്ന ദുഷ്ട പ്രവർത്തിയിൽ ഭക്ത ജനങ്ങൾ പരിഭ്രാന്തിയിലും, പ്രതിഷേധത്തിലും.
ഇതിനു മുൻപ് അഞ്ചു കിലോമീറ്റർ അടുത്തുള്ള വാണിയമ്പലം പാറ ദേവി ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ വിഗ്രഹങ്ങൾ തകർക്കുകയും, ഓഫീസിൽ കയറി കമ്പ്യൂട്ടർ അടക്കമുള്ള വസ്തുവകകൾ ക്ഷേത്ര കിണറ്റിൽ നിക്ഷേപിക്കുകയും, ക്ഷേത്ര ശ്രീകോവിൽ മതിൽകെട്ടിൽ മലം വിതറുകയും ചെയ്ത പ്രവർത്തിയിൽ അന്വേഷണം എങ്ങുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പോലീസ് സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി
Post Your Comments