Latest NewsKeralaNews

മള്‍ട്ടിപ്ലക്സുകളുടെ കൊള്ളയ്ക്കെതിരെ സമരം പിന്‍വലിച്ചിട്ടില്ല. “അച്ചായന്‍സ്” മള്‍ട്ടിപ്ലക്സുകളില്‍ കളിക്കുന്നില്ല

കൊച്ചി•മള്‍ട്ടിപ്ലക്സുകളുടെ കൊള്ളയ്യ്ക്കെതിരെ വിതരണക്കാര്‍ പ്രഖ്യാപിച്ച സമരം തുടരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ‘അച്ചായന്‍സ്’മള്‍ട്ടിപ്ലക്സുകളില്‍ കളിക്കുന്നില്ല. പി.വി.ആര്‍, സിനി പോളിസ് മള്‍ട്ടിപ്ലക്സുകളിലാണ് സിനിമകള്‍ കളിക്കാത്തത്.

ആയിരവും രണ്ടായിരവും ആളുകളെ ഒരേ സമയം ഉള്‍ക്കൊണ്ടിരുന്ന വലിയ തിയറ്ററുകള്‍ നഷ്ടത്തിന്‍റെ കഥകള്‍ ആവര്‍ത്തിച്ചപ്പോള്‍, പ്രതിവിധി എന്ന നിലയിലാണ് മലയാളത്തിലും മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ വന്നത്. എന്നാല്‍, മള്‍ട്ടിപ്ലക്സുകളില്‍ ക്രമേണ ടിക്കറ്റു നിരക്ക് ₹ 150+ ആവുകയും ഒരു ചായക്ക് ₹ 120 ഉം അതിനുമുകളിലും ഈടാക്കുകയും ചെയ്യുമ്പോഴും അതുകൊണ്ട്, മലയാള സിനിമയ്ക്കോ, നിര്‍മ്മാതാക്കള്‍ക്കോ, വിതരണക്കാര്‍ക്കോ, പ്രേക്ഷകര്‍ക്കോ യാതൊരു പ്രയോജനവും ചെയ്യാത്ത സാഹചര്യത്തില്‍ മള്‍ട്ടിപ്ലക്സുകളില്‍ സിനിമ നല്‍കേണ്ടെന്ന് വിതരണക്കാര്‍ തീരുമാനിച്ചു. അതു പ്രകാരം, ബാഹുബലിയുള്‍പ്പെടെയുളള സിനിമകള്‍ മള്‍ട്ടിപ്ലക്സ്  തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്. മാത്രമല്ല, മള്‍ട്ടിപ്ലക്സുകളിലെ അമിത ചാര്‍ജ്ജു വര്‍ദ്ധന പ്രേക്ഷകനെ സിനിമയില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരം അനിവാര്യവുമാണ്.

വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും ആവശ്യം ന്യായമാണ്. സാധാരണ തീയറ്ററുകളില്‍നിന്നും അവര്‍ക്കു ലഭിക്കുന്നതിനെക്കാള്‍ 30% തുക കുറവു മാത്രമേ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും അവര്‍ക്കു ലഭിക്കുന്നുളളൂ. അവര്‍  ഈടാക്കുന്ന ടിക്കറ്റുനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അതിഭീകരമാം വണ്ണം വിതരണക്കാരും നിര്‍മ്മാതാക്കളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സിനിമയെ ഒരു പാഷന്‍ , ആയി കണ്ട് കടന്നുവരുന്ന നിര്‍മ്മാതാക്കളും വിതരണക്കാരും നിലനില്‍പ്പിനുവേണ്ടി പൊരുതുമ്പോള്‍, മലയാള സിനിമയുടെ നിലനില്‍പ്പ ഒപ്പം നില്‍ക്കാനാണ് അച്ചായന്‍സും അണിയറക്കാരും തീരുമാനിച്ചത്.

ജീവിതം പണയംവെച്ചും പാഷന്‍റെ പേരിലും സിനിമയിലേക്കു വരുന്നവരെ കുത്തുപാളയെടുപ്പിക്കുന്ന മള്‍ട്ടിപ്ലക്സുകളുടെ പകല്‍ക്കൊളളയ്ക്കെതിരെ, ന്യായമായ നിരക്കുകള്‍ക്കുവേണ്ടി നിലപാടെടുത്തവരില്‍ അച്ചായന്‍സിനൊപ്പം ബാഹുബലി,  സിനിമകളുമുണ്ട്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഈ സിനിമകളെപ്പോലും സമരം വളരെ വലിയ തോതില്‍ ബാധിച്ചുവെന്നതും നേരാണ്. എന്നിട്ടും, പലരും സമരത്തില്‍ ഉറച്ചുനില്‍ക്കുന്നത് ഇത് മലയാള സിനിമയുടെ അതിജീവനത്തിന്‍റെ പ്രശ്നം കൂടിയായതിനാലാണ്.

പുതിയ ചലച്ചിത്രങ്ങള്‍ കിട്ടാതെ വലയുന്ന മള്‍ട്ടിപ്ലക്സുകളുമായുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ, പുരകത്തുമ്പോള്‍ത്തന്നെ വാഴവെട്ടെണമെന്നു തീരുമാനിച്ച ചില സ്വാര്‍ത്ഥമതികള്‍, മാക്സിമം ഷോ കളിപ്പിച്ച് അവസരം മുതലാക്കി പരമാവധി നേട്ടം കൊയ്യുക എന്ന വിചാരത്തോടെ സമരത്തെ ഒറ്റുകൊടുക്കാനും മുന്നോട്ടു വന്നുവന്നത് സിനിമയെ സ്നേഹിക്കുന്നവരെ ഏറെ വേദനിപ്പിച്ച സംഗതിയാണ്.

സ്വന്തം നിലയില്‍ എപ്പോള്‍ വേണമെങ്കിലും സമരത്തില്‍ നിന്നും പിന്മാറാമായിരുന്നിട്ടും, ദിവസം 30% നഷ്ടം സഹിച്ചാണ് അച്ചായന്‍സ് സമരത്തില്‍ ഉറച്ചു നില്‍ക്കുന്നത്. മലയാള സിനിമയുടെയും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും മിനിമം സുരക്ഷയെക്കരുതിയുളള ഈ ധര്‍മ്മ സമരത്തില്‍ ഉറച്ചു നില്‍ക്കാനുളള ധൈര്യം ഈ ഉറപ്പില്‍ നിന്നാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button