ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ട് അതുകൊണ്ട് തന്നെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ നിലനില്‍പിനും യഥാര്‍ഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത് അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജനകീയ പ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ ബോധവത്കരണം നടത്തണം. കൂടാതെ പെയ്ഡ് വാര്‍ത്തകള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി, സത്യസന്ധത നിലനിര്‍ത്താന്‍ മാധ്യമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവര്‍ അവരുടെ പ്രവൃത്തികളുടെയോ നിഷ്ക്രിയതയുടെയോ പേരില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത് നല്ലതാണെന്ന് രാഷ്ട്രീയ കക്ഷികള്‍ മുതല്‍ നേതാക്കള്‍ വരെ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments