ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍.
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ഓളം കുട്ടികള്‍ മരിച്ചതായി പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ കുട്ടികള്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് രജൗരി ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി. പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ വിവരം നല്‍കുകയും ദേശീയ ഏജന്‍സികള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.
Post Your Comments