MollywoodCinemaMovie SongsEntertainment

പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം

വടക്കം പാട്ടിലെ വീരനായകനായ പയ്യംപള്ളി ചന്തുവായി മലയാളത്തിലെ യുവതാരം രാജീവ് പിള്ള. നവാഗത സംവിധായകന്‍ സലിംബാബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ചന്തുവായി രാജീവ് എത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഈ സിനിമയുടെ പിറകിലായിരുന്നെന്നും കളരി അഭ്യാസങ്ങളടക്കം ധാരാളം ആയോധന മുറകൾ അറിഞ്ഞിരിക്കേണ്ട ഒരു കഥാപാത്രമാണ് പയ്യംപള്ളി ചന്തുവെന്നും ഈ കഥാപാത്രം ചെയ്യാന്‍ രാജീവ് തികച്ചും അനുയോജ്യനാണെന്നും സംവിധായകൻ സലിംബാബ പറഞ്ഞു.

ഇനിയയാണ് ചിത്രത്തിൽ നായിക. ബാബു ആന്റണി, ഭീമൻ രഘു, സുരേഷ് കൃഷ്ണ, അബുസലിം, ഡോക്‌ടർ അരവിന്ദ് എന്നിവരാണ് മറ്റ് താരങ്ങൾ. പുതുമുഖം നിഹാരിക എസ്. മോഹനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ഡോക്‌ടർ അരവിന്ദ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രം ചിത്രീകരണം ഉടന്‍ ആരഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button