ന്യൂഡൽഹി : സോണിയയുടെ ക്ഷണം നിരസിച്ച നിതീഷ് കുമാര്‍ മോദിയുടെ ക്ഷണം സ്വീകരിച്ചു. സോണിയാ ഗാന്ധിയുടെ ഉച്ചഭക്ഷണ ക്ഷണം നിരസിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉച്ചവിരുന്നിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു. പ്രതിപ്രതിപക്ഷ ഐക്യത്തിന്റെ പ്രഖ്യാപനമെന്ന പോലെ മോദി സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിൽ സോണിയ നടത്തിയ വിരുന്നിൽ നിതീഷിന്റെ പാർട്ടിയായ ജെഡിയുവിന്റെ അധ്യക്ഷൻ ശരത് യാദവും ആർജെഡി നേതാവ് ലാലു പ്രസാദും പക്ഷേ പങ്കെടുത്തു.
മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥിന്റെ ബഹുമാനാർഥം പ്രധാനമന്ത്രി മോദി ശനിയാഴ്ച നടത്തുന്ന ഉച്ചവിരുന്നിൽ പങ്കെടുക്കാനാണു നിതീഷ് കുമാർ ഡൽഹിയിലേക്കു പറക്കുന്നത്. മൗറീഷ്യസുമായി ബിഹാറിന് വൈകാരിക ബന്ധമുണ്ടെന്നാണു നിതീഷ് നൽകിയ വിശദീകരണം. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നും മുന്‍പ് അടിമവേലയ്ക്കു കൊണ്ടുപോയവരുടെ പിൻതലമുറക്കാർ മൗറീഷ്യസിൽ വളരെയേറെയുണ്ട്.
Post Your Comments