തിരുവനന്തപുരം: 2016 ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാനായി സുപ്രീം കോടതി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
2016 ഒക്ടോബറിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. എന്നാൽ കേരളം ചില ഇളവുകൾ നൽകിയിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ 20 ശതമാനം വരെ അപകടങ്ങൾ കുറഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും നിയമം കൂടുതൽ കർശനമാക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. കേരളത്തിലൊട്ടാകെ 1,58,922 പേരുടെ ലൈസൻസ് ശനിയാഴ്ച മുതൽ സസ്പെന്റ് ചെയ്യപ്പെടുമെന്നാണ് വിവരം.
Post Your Comments