KeralaLatest NewsNews

മതം മാറി വിവാഹം : പെണ്‍കുട്ടിയ്ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചു

കോട്ടയം : മതം മാറി വിവാഹം കഴിച്ച പെണ്‍കുട്ടിയെ കോട്ടയത്തെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത് ബലം പ്രയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഷെഫിന്‍ പറഞ്ഞു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷെഫിന്‍ പറഞ്ഞു.

വീട്ടുകാരോടൊപ്പം തനിക്ക് പോകാന്‍ താല്പര്യം ഇല്ലായെന്ന് മാധ്യമങ്ങള്‍ക് പെണ്‍കുട്ടിയുടെ കത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജ ഹാനുമായി പെണ്‍കുട്ടി വിവാഹിതയായത്.

താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി വീടു വിട്ടിറങ്ങിയതാണെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചുവെങ്കിലും മാതാപിതാക്കള്‍ വിവാഹസമയത്ത് ഉണ്ടായില്ല എന്ന കാരണത്താല്‍ കോടതി വിവാഹം റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button