Latest NewsIndia

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇനി ഇക്കാര്യവും വെളിപ്പെടുത്തണം

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇനി സ്വന്തം വരുമാനത്തിനൊപ്പം ഭാര്യയുടെ വരുമാന സ്രോതസും വെളിപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്താനുള്ള തിരഞ്ഞെടുപ്പ് നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാനവും സ്രോതസും രേഖപ്പെടുത്തണം. സ്ഥാനാര്‍ഥികളുടെ സ്വത്തുവകകളില്‍ കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച പരിഷ്‌കരണങ്ങളാണ് നിയമ മന്ത്രാലയം അംഗീകരിച്ചത്.

നിലവിലുള്ള സത്യവാങ്മൂലത്തിലൂടെ സ്ഥാനാര്‍ഥിയുടെയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ് ജനങ്ങള്‍ക്ക് അറിയാനാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം എത്രത്തോളം വരുമാന വര്‍ധനവാണ് അവര്‍ക്ക് ഉണ്ടായതെന്ന് അറിയുന്നതിലൂടെ ജനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഭേദഗതികള്‍ക്കായി കഴിഞ്ഞ കൊല്ലമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ മന്ത്രാലയത്തെ സമീപിച്ചത്. പുതിയ നിയമങ്ങള്‍ ഏപ്രില്‍ ഏഴിന് നിയമമന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button