Latest NewsIndia

കെജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി: മോദിയുടെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കില്ലെന്ന് സെന്‍സര്‍ബോര്‍ഡ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി വേണമെന്ന് സെന്‍സര്‍ബോര്‍ഡ്. മോദിയുമായി ബന്ധപ്പെട്ട വീഡിയോ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഇതു പ്രദര്‍ശിപ്പിക്കണമെങ്കില്‍ മോദിയുടെ അനുമതി വേണം. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹലാനിയാണ് നിര്‍ദ്ദേശം നല്‍കിയത്.
ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍ എന്ന ഡോക്യുമെന്ററിക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഖുശ്ബു റാങ്ക, വിനയ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതാണ്. ബി.ജെ.പിയും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button