കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കേണ്ടി വരും. മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്താല്‍ സുരക്ഷാ ജീവനക്കാരുടെ പിടിയിലാകുകയും ഇവർക്കെതിരെ പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലോ സഹയാത്രികരുടെ പരാതിയിലോ പിടിക്കപ്പെടുന്നവർക്ക് 500 രൂപ പിഴയും ആറു മാസം വരെ തടവും അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക. മദ്യപാനം മാത്രമല്ല പുകവലിയും മൊബൈൽ ഫോണ്‍ ഉച്ചത്തിൽ വച്ച് പാട്ടു കേൾക്കുന്നതും അടക്കമുള്ള കാര്യങ്ങളും അനുവദനീയമല്ല.
ഭക്ഷണ സാധനങ്ങളും കുപ്പിയിലടച്ച പാനീയങ്ങളും മറ്റും മെട്രോയിൽ കയറ്റുന്നതിനു തടസമില്ലെങ്കിലും അവ ട്രെയിനിനകത്ത് ഉപയോഗിക്കുന്നതിനു അനുമതി ഇല്ല. ട്രെയിനകത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ലെന്നു മാത്രമല്ല സ്റ്റേഷനകത്തും ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് അനുവദനീയല്ല.
Post Your Comments