Latest NewsKerala

ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ക​ള​മ​ശേ​രി : മൊ​ബൈ​ൽ ഫോ​ണി​ൽ ഗെയിം കളിക്കാന്‍ അമ്മ അനുവദിക്കാത്തതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം കൂ​ട്ടു​ങ്ക​ൽ സു​ധീ​റി​ന്‍റെ ഏ​ക​മ​ക​ൾ അ​ഫ്ന (16) ആ​ണു മ​രി​ച്ച​ത്. തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട മ​ക​ളെ അ​മ്മ സ​ജി​ത​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​റെ​നേ​രം മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ട് അ​ഫ്ന മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഏ​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ പാ​സാ​യ അ​ഫ്ന പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button