
ന്യൂഡൽഹി: എട്ട് വർഷത്തിനുള്ളിൽ പെട്രോൾ,ഡീസൽ കാറുകൾ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. ഒരു പക്ഷേ പെട്രോളിയം ഉത്പന്നങ്ങൾ തീർന്നുപോയാൽ ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള പരീക്ഷണങ്ങളും ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്കൻ പെട്രോളിയം കമ്പനിയായ ഷെൽ, പാറകൾക്കിടയിൽ നിന്നും ഷെൽ ഗ്യാസ് എന്ന പേരിൽ പെട്രോളിന് ബദൽ കണ്ടു പിടിച്ചു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതൊന്നും പെട്രോളിന് ബദലാകുമോയെന്ന് ശാസ്ത്ര ലോകം ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല. ന്നാൽ ഭാവിയിൽ കാറുകളും ബസുകളും ട്രക്കുകളും അടക്കമുള്ള വാഹനങ്ങൾ വൈദ്യുതി ഇന്ധനത്തിലേക്ക് നീങ്ങുമെന്നും ഇത് ഇത്തരം വാഹനങ്ങളുടെ നിർമ്മാണ ചെലവ് കുറക്കുമെന്നും ടോണി പറയുന്നു.
കൂടാതെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വിപണിയുടെ നട്ടെല്ലൊടിക്കുമെന്നും പഠനം വിലയിരുത്തുന്നു. എന്നാല്‍ ഇത് പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ച് ശീലിച്ച വാഹന ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments