Latest NewsNews

ഉറക്കത്തിനിടെ ശരീരത്തില്‍ എന്തോ ഇഴയുന്നതുപോലെ; ഞെട്ടിയുണര്‍ന്നപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനി

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസസ്ഥലത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഇട്ട് പോസ്റ്റ് ഞെട്ടിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് 31 -ാം ബാച്ച് വിദ്യാര്‍ത്ഥിനി ക്രിസ്റ്റീന എല്‍സ സണ്ണിയാണ് ഹോസ്റ്റിലിന്റെ സുരക്ഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെയ്സ്ബുക്കില്‍ പരസ്യപ്രതികരണം നടത്തിയിരിക്കുന്നത്.

യാതൊരു വിധത്തിലുമുള്ള സുരക്ഷയുമില്ലാതെ തികച്ചും അരക്ഷിതമായ അവസ്ഥയിലാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലെന്ന് ക്രിസ്റ്റീന പറയുന്നു. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഹോസ്റ്റല്‍ സംവിധാനമെന്നും ക്രിസ്റ്റീന തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

കോഴ്സിനു ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മെഡിക്കല്‍ കോളേജിന്റെ നാലാമത്തെ നിലയിലാണ് അധികൃതര്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹൗസ് സര്‍ജന്‍സിക്കാരായ താനും തന്റെ ഒമ്പതോളം കൂട്ടുകാരും കഴിഞ്ഞ പത്ത് മാസമായി ഇവിടെയാണ് താമസിക്കുന്നത്. ഇവിടത്തെ സുരക്ഷയെ സംബന്ധിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും താമസസ്ഥലത്തിന്റെ സമീപത്ത് അപരിചതരെ സംശയാസ്പദമായ സാഹചര്യത്തില്‍ പലതവണ കണ്ടിട്ടുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരാതിക്കാര്‍ക്കെതിരെ സംശയമുയരുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉയര്‍ന്നതെന്നും ക്രിസ്റ്റീന തന്റെ പോസ്റ്റില്‍ പറയുന്നു.

ഈ മാസം 19 ന് തനിക്കുണ്ടായ തികച്ചും ഭീതിപ്പെടുത്തുന്ന ദുരനുഭവമാണ് ക്രിസ്റ്റീന പോസ്റ്റില്‍ പങ്കുവച്ചത്.

പോസ്റ്റ് ഇങ്ങനെ … ‘അര്‍ധരാത്രി ഉറക്കത്തിനിടെ കാഷ്വാലിറ്റി കേസുമായി ബന്ധപ്പെട്ട് തന്റെ റൂം മേറ്റ് ആശുപത്രിയിലേക്ക് പോയിരുന്നു. ഉറക്കത്തിനിടെ വാതില്‍ ലോക്ക് ചെയ്യാന്‍ താന്‍ മറന്നുവെന്നത് തന്റെ തെറ്റാണ്. നല്ല ഉറക്കത്തിനിടെ ശരീരത്തിലൂടെ എന്തോ ഇഴയുന്നതു പോലെ തോന്നി, ഞെട്ടിയെഴുന്നേറ്റപ്പോള്‍ ഇരുട്ടില്‍ അവ്യക്തമായി കണ്ടത് ഏകദേശേ 20 വയസ്സിനിടുത്ത് പ്രായമുള്ള ഒരാള്‍ തന്റെ ബെഡ്ഡിനു കീഴില്‍ നില്‍ക്കുന്നതാണ്. വെപ്രാളം കൊണ്ട് അലറിവിളിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തൊട്ടടുത്ത ദിവസം ഇത് കാണിച്ച് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ആവശ്യമായ സുരക്ഷാനടപടികല്‍ സ്വീകരിച്ചോളുമെന്ന എപ്പോഴും നല്‍കാറുള്ളതു പോലെയുള്ള ഒരു മറുപടി മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഈ സ്ഥിരം പല്ലവി നിര്‍ത്തി നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ തങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങിയപ്പോള്‍ കൂടെയുള്ളവര്‍ പോലും തങ്ങളെ പിന്തുണച്ചില്ല.

കൂടെയുള്ളവര്‍ക്കു പോലും ഇത്തരമൊരു കാര്യത്തെ കുറിച്ച് ആശങ്ക ഇല്ലെങ്കില്‍ പിന്നെന്തു ചെയ്യാനാണ്. ഞങ്ങള്‍ ഇവിടെ തീര്‍ത്തും അരക്ഷിതരാണ്. നമുക്കിടയില്‍ ഒരു ജിഷയോ സൗമ്യയോ ഉണ്ടാവുന്നതു വരെ നമ്മള്‍ സ്വന്തം സുരക്ഷയെ സംബന്ധിച്ച് ബോധവന്മാരല്ലാതെ തുടരും’ -ക്രിസ്റ്റീന ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button