പന്തളം•അവിശ്വാസത്തിലൂടെ എല്‍.ഡി.എഫിന് ഭരണം നഷ്‌ടമായ പത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചു. അശോകൻ കുളനട പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് സീറ്റുകള്‍ ഉള്ള ബി.ജെ.പിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എൽ.ഡി.എഫിനും യു.ഡി.എഫിനും നാലു വീതവും സ്വതന്ത്രന് ഒരു സീറ്റുമായിരുന്നു .ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഇരു മുന്നണികളും ചേർന്ന് സ്വതന്ത്രയെ പ്രസിഡന്റാക്കുകയായിരുന്നു.
ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നേരത്തെ പാസായിരുന്നു . ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയ്ക്ക് ഭരണം ലഭിച്ചത്, പ്രസിഡന്റ് സ്ഥാനത്തേക്ക് 3 പാർട്ടിയും മത്സരിച്ചിരുന്നു ആദ്യം. തുടർന്ന് യഥാക്രമം 7, 5 വോട്ട് ലഭിച്ച ബിജെപിയും എൽഡിഎഫിനെയും വീണ്ടും മത്സരിപ്പിച്ചു. ആ വോട്ടെടുപ്പിൽ യുഡിഎഫ് വോട്ട് അസാധുവാക്കി. ഒടുവില്‍ 7 വോട്ട് ലഭിച്ച ബി.ജെ.പി പ്രസിഡന്റ് സ്ഥാനം നേടുകയായിരുന്നു.
Post Your Comments